മമ്പുറം: യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ മുറാദ് നടത്തിയ മുറാദ് പ്രീമിയർ ലീഗ് ദുബായ് ഹോർലാൻസിലെ ദുബായ് സ്‌കൗട്ട് മിഷൻ ഗ്രൗണ്ടിൽ സമാപിച്ചു. ആറു ടീമുകൾ അണി നിരന്ന ടൂർണ്ണമെന്റിൽ നൂർ അബ്ബാസ് എഫ് സി യെ തോൽപ്പിച്ച് എഫ് സി 401 കരാമ ചാമ്പ്യന്മാരായി.
റൊമാൻസ് ഗ്രീൻബർഗ് അജ്‌മാൻ, ശൈഖ എഫ് , അറബ് എക്പ്രസ് എഫ് സി അൽ ഖൂസ്, ബ്ലാക്ക് വിങ്‌സ് അബുദാബി എന്നിവർ തുടർ സ്ഥാനങ്ങൾ പങ്കിട്ടു.
മുറാദ് സെക്രട്ടറി സയ്യിദ് ബുഖാരി, ട്രഷറർ അനൂപ് , സെക്രട്ടറിമാരായ ഇബ്രാഹിം കെ സി , നജീബ് എ പി , മഹമൂദ് കെ സി , വൈസ് പ്രസിഡണ്ട് ഉമ്മർ ടി കെ, ലത്തീഫ് കെ എം, ഉപദേശക സമിതി അംഗങ്ങളായ സുബൈർ സി പി, ഹമീദ് എം വി, ജാഫർ സി പി, ഇഖ്‌ബാൽ കെ എം എന്നിവർ നേതൃത്വം നൽകി.