വേങ്ങര: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കണമെന്ന് കെ എസ് ടി എ വേങ്ങര ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പെരുവള്ളൂരിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ കെ എസ് ടി എ മലപ്പുറം ജില്ല സെക്രട്ടറി ടി രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ദീപ അധ്യക്ഷയായി. കെ പി ജിഷ രക്തസാക്ഷി പ്രമേയവും എ. കെ നാദിർഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ല എക്സിക്യൂട്ടീവ് കെ മുഹമ്മദ് ഷെരീഫ് സംഘടന റിപ്പോർട്ടും സെക്രട്ടറി കെ പി ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ കിഷോർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ കെ ബിനു, സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ സി രതീഷ്, കെ ശശികുമാർ, വി ആർ ഭാവന, അജീഷ് കരുണാകരൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ മേലോട്ടിൽ സ്വാഗതവും പി കെ കിഷോർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി ദിനേശ് (പ്രസിഡന്റ്) എ. കെ നാദിർഷ, എം പി ബിന്ദു, കെ പി ഗംഗാധരൻ (വൈസ് പ്രസിഡന്റ് )
കെ ദീപ (സെക്രട്ടറി ) കെ രോഷിത്ത്, എ പി ജയേഷ്, കെ പി ജിഷ (ജോയിന്റ് സെക്രട്ടറി ) പി കെ കിഷോർ (ട്രഷറർ).