തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളിലെ കുഴികൾ മുലം ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ നിന്ന് വാർഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെ വാർഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകൾക്കും എക്സറേകൾക്കുമായി സ്ട്രക്ചറിലും വീൽചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. റോഡിലെ കുഴികൾ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികൾ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടിവരുന്ന അനുഭവമാണ്. ഇതിന് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി (എച്ച് എം സി) അടിയന്തിരമായി പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത്, എ പി അബൂബക്കർ വേങ്ങര എന്നിവർ ആവശ്യപ്പെട്ടു. മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച് നിവേദനവും നൽകി.
താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം:
admin
Tags
Malappuram