മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ മങ്കട ഉപജില്ലാ ടീം ട്രോഫിയുമായി
: ആറു പകലിരവുകളെ കലാവിലോലമാക്കിയ കോട്ടയ്ക്കലിന്റെ കലാപൂരം സമാപിച്ചു. ആദ്യദിവസം തൊട്ടുതന്നെ വ്യക്തമായ മേൽക്കൈ പുലർത്തിയ മങ്കട ഉപജില്ലതന്നെ കലാകിരീടമണിഞ്ഞു. 1,268 പോയിന്റ് നേടിയാണ് മങ്കട ഓവറോൾ ചാമ്പ്യന്മാരായത്. തൊട്ടുപിന്നിൽ 1,187 പോയിന്റോടെ കൊണ്ടോട്ടി ഉപജില്ല റണ്ണേഴ്‌സ് അപ്പായി. 1,174 പോയിന്റ് നേടിയ വേങ്ങര ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സമാപനസമ്മേളനം കെ.പി.എ. മജീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ മുഹ്‌സിന പൂവൻമഠത്തിൽ അധ്യക്ഷയായി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യാതിഥിയിയായി. ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്മായിൽ മൂത്തേടം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ്‌കുമാർ, ആർ.ഡി.ഡി. ഡോ. പി.എം. അനിൽ, ജില്ലാപഞ്ചായത്തംഗങ്ങളായ ടി.പി.എം. ബഷീർ, ബഷീർ രണ്ടത്താണി, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി. മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഒാരോ വിഭാഗം തിരിച്ചുള്ള ഫലം
യു.പി. ജനറൽ: 1.മങ്കട (181), 2. കിഴിശ്ശേരി(168), 3. പെരിന്തൽമണ്ണ, വേങ്ങര (164). ഹൈസ്കൂൾ ജനറൽ: 1. കൊണ്ടോട്ടി (357), 2. വേങ്ങര (356), 3. മങ്കട (341) എച്ച്.എസ്.എസ്. ജനറൽ: 1. മങ്കട (407), 2. മലപ്പുറം (362), പെരിന്തൽമണ്ണ (348) യു.പി. അറബിക്: 1. അരീക്കോട്, താനൂർ, മഞ്ചേരി, കിഴിശ്ശേരി, പെരിന്തൽമണ്ണ, മേലാറ്റൂർ, തിരൂർ (65), 2. കൊണ്ടോട്ടി, വണ്ടൂർ, എടപ്പാൾ, വേങ്ങര, മലപ്പുറം (63), 3. മങ്കട, പൊന്നാനി (61) എച്ച്.എസ്. അറബിക്: 1. മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, താനൂർ, കിഴിശ്ശേരി (95), 2. മങ്കട, കുറ്റിപ്പുറം, വേങ്ങര (93), 3. എടപ്പാൾ, മേലാറ്റൂർ, തിരൂർ, പരപ്പനങ്ങാടി, മഞ്ചേരി, നിലമ്പൂർ (91) യു.പി. സംസ്കൃതം: 1. മങ്കട (93), 2. മേലാറ്റൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി (88), 3. വേങ്ങര, മഞ്ചേരി (86) എച്ച്.എസ്. സംസ്കൃതം: 1. കുറ്റിപ്പുറം, മങ്കട (93), 2. വണ്ടൂർ (89), 3.പരപ്പനങ....