അപകടാവസ്ഥയിലുള്ള മരം അടിയന്തരമായി മുറിച്ചു നീക്കണം: മാപ്സ്

തിരൂരങ്ങാടി: ഭീമൻ മരം അപകടാവസ്ഥയിൽ എ ആർ നഗർ പഞ്ചായത്തിലെ തിരൂരങ്ങാടി താഴെ കുളപ്പുറത്തേക്ക് പോകുന്ന പാലം കഴിഞ്ഞ് തൊട്ടഉടനെ വലതുഭാഗത്തുള്ള വലിയ മരമാണ് ഇളകി വാഹനങ്ങൾക്കും കാൽനടയാത്രക്കാരുടെയും ജീവനു ഭീഷണിയായി നിൽക്കുന്നത് ഇത് ഏത് നിമിഷവും നിലം പോത്താവുന്ന  അവസ്ഥയിലാണ് പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡിലാണ് മരം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് ഇതിനെതിരെ മലപ്പുറം ജില്ലാ വാലാപകടനിവാരണ സമിതി മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുകയും ഒവൈസിയ സ്ഥലം സന്ദർശിക്കുകയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് മരം മുറിക്കുന്നതിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് നടപടികൾ ഉടൻ പൂർത്തിയാക്കി മരം മുറിക്കണം എന്നാണ് നാട്ടുകാരുടെയും ആവശ്യം
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}