മനുഷ്യാവകാശദിന സദസ്സ് സംഘടിപ്പിച്ചു

കണ്ണമംഗലം: "Human Rights Violation Global Perspective"എന്ന തലവാചകത്തിൽ ധർമഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മനുഷ്യാവകാശദിന സദസ്സ് സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി കെ പാറക്കടവ് മുഖ്യാതിഥിയായി വിദ്യാർത്ഥികളോട് സംവദിച്ചു. ലോകത്ത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്നത് ഫലസ്തീനിലാണെന്നും ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടന്ന 1948ൽ തന്നെയാണ് ഏഴ് ലക്ഷം ഫലസ്തീനികളെ കുടിയിറക്കിക്കൊണ്ട് ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ പി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ധർമഗിരി കോളജ് പ്രോഗ്രാം ഡയറക്ടർ പ്രൊ. എ.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. 

പൂവല്ലൂർ ഫൗണ്ടേഷൻ സെക്രട്ടറി പി അബ്ദുൽ റഹൂഫ് ആശംസ അർപ്പിച്ചു. ധർമഗിരി കോളജ് മാനേജർ കെ മൊയ്തീൻ സന്നിഹിതയായി.  മാറുന്ന ഇന്ത്യയും മനുഷ്യാവകാശവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും നടന്നു. കോളജ് വൈസ് പ്രിൻസിപ്പൽ ഷഹാന സി എച്ച്, അദ്ധ്യാപകരായ ഷമീം എ.പി, തസ്‌ലീം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}