എ.ആർ.നഗർ: പുകയൂർ ജിഎൽപി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിളുടെ ഭാഷോത്സവത്തോടനുബന്ധിച്ച് 'ചുവട് 'എന്ന പേരിൽ പുറത്തിറക്കിയ പത്രത്തിന്റെ പ്രകാശനം എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ നിർവ്വഹിച്ചു.ഒന്നാം ക്ലാസുകാരുടെ രചനകൾ ചേർത്ത് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ' ചിറക് 'പിടിഎ പിടിഎ പ്രസിഡന്റ് സി വേലായുധൻ പ്രകാശനം ചെയ്തു. ഒന്നാം ക്ലാസ് രക്ഷിതാക്കൾ പങ്കെടുത്ത ചടങ്ങിന് അധ്യാപകരായ സി.ശാരി,കെ.രജിത എന്നിവർ നേതൃത്വം നൽകി.