കോട്ടയ്ക്കൽ: ഹൈസ്‌കൂൾ വിഭാഗം അറബനമുട്ടിൽ നടന്നത് വാശിയേറിയ മത്സരം. മുഹമ്മദ് മുസ്‌ലിഹിന്റെ നേതൃത്വത്തിലെത്തിയ കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ്. ഒന്നാംസ്ഥാനം നേടി. സജ്ജാദ് വടകരയാണ് ഇവരെ പരിശീലിപ്പിച്ചത്.
തുടർച്ചയായ ആറാംതവണയാണ് സംസ്ഥാനതലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതിന് കൊട്ടൂക്കര യോഗ്യത നേടുന്നത്.