എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ ലോക മണ്ണ് ദിനം ആചരിച്ചു. 'മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ' എന്ന മുദ്രാവാക്യം മണ്ണുകൊണ്ടെഴുതിയാണ് കുരുന്നുകൾ ദിനാചരണത്തെ വേറിട്ടതാക്കിയത്.പ്രഥമാധ്യാപിക പി.ഷീജ മണ്ണ് ദിന സന്ദേശം നൽകി.
അധ്യാപകരായ കെ.രജിത, കെ.റജില, സി.ടി അമാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡിസംബർ 5 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത്.
2002 മുതലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്.
" മണ്ണൊലിപ്പ് നിർത്തുക, നമ്മുടെ ഭാവി സംരക്ഷിക്കുക" എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.