ഊരകം: മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളത്ത് താമസിക്കുന്ന കാരത്തൊടി ഖദീജയുടെ കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയക്ക് ആവ്യശ്യമായ ചികിത്സ സഹായ ഫണ്ട് പാങ്ങാട്ട് അലവി ഹാജി യിൽ നിന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട് കൊടപ്പനക്കൽ വസതിയിൽവെച്ച് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ച് ധന സമാഹരണത്തിന് തുടക്കം കുറിച്ചു.
സഹായ സമിതി ചെയർമാൻ കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ഊരകം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അഷ്റഫ്(കൺവീനർ), ഊരകം വെങ്കുളം മഹല്ല് പ്രസിഡണ്ട് ജബ്ബാർ ബാഖവി(വൈസ് ചെയർമാൻ), മഹല്ല് സെക്രട്ടറി കടമ്പോടൻ അലവി (ട്രഷറർ ), വേലായുധൻ മാസ്റ്റർ, പാലേരി അബ്ദുല്ലത്തീഫ്, യു ബാലകൃഷ്ണൻ, എം കെ മുഹമ്മദ് റിയാസ് , പാങ്ങാട്ട് അലി, കുരുണിയൻ അബ്ദുറഹ്മാൻ, മുഹമ്മദലി കോട്ടുമല, സമദ് കോണിയത്ത്, ഓവുങ്ങൽ നിസാർ, കെ ടി ഫൈസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.