കുളമ്പു രോഗപ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023-24 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ആടുവളർത്തൽ പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗവും കുളമ്പു രോഗപ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ പി ഉദ്ഘാടനം ചെയ്തു. 

വേങ്ങര മൃഗാശുപത്രി വെറ്റിനറി സർജൻ ഡോ. സനൂദ് മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി.
കുളമ്പ് രോഗപ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങര മൃഗാശുപത്രി ലൈവ് ഇൻസ്പെക്ടർക്ക് വാക്സിൻ കൈമാറി. 

ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സിപി മറ്റു വാർഡ് മെമ്പർമാരും ഗുണഭോക്താക്കളും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}