കോട്ടയ്ക്കൽ: മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ സ്കൂൾ കലോത്സവത്തിനെത്തിയവർക്ക് സംഭാരം വിതരണം തുടങ്ങി. കലാമേളയുടെ അവസാനദിവസം വരെയും രണ്ട് കൗണ്ടറുകളിലായി വിതരണംതുടരും.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാനകമ്മിറ്റി അംഗം കെ.എം. ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സി.കെ. റസാഖ്, മബ്റൂഖ് കറുത്തേടത്ത്, കെ.വി. ഷരീഫ്, എം.എസ്.എഫ്. മുൻസിപ്പൽ പ്രസിഡന്റ് മുനവ്വർ ആലിൻചുവട്, മുക്രി, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.