ജി.എം.എൽ.പി സ്കൂൾ ഊരകം കീഴ്മുറി നെല്ലിപ്പറമ്പിൽ "ഭാഷോത്സവം" സംഘടിപ്പിച്ചു

ഊരകം: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വായനാ ചങ്ങാത്തം പദ്ധതിയുടെ ഭാഗമായുള്ള ഭാഷോത്സവം ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വ്യത്യസ്ഥ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ മൈമൂനത്ത് നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സി. അബ്ദുറഷീദ് മാസ്റ്റർ അധ്യക്ഷനായി.
           
വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷ കേരളയുടെ സവിശേഷ സ്വതന്ത്ര പരിപോഷണ പരിപാടിയാണ് വായനച്ചങ്ങാത്തം ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഭാഷോത്സവം സംഘടിപ്പിക്കുന്നത്.
            
പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ നടപ്പാക്കിയ വായനചങ്ങാത്തം പദ്ധതിയിൽ ഇടപെട്ട് വായനയുടെയും സർഗാത്മക രചനകളുടേയും മേഖലയിലേക്ക് എത്തുന്ന കുട്ടി, രക്ഷിതാവ് എന്നിവർക്ക് അവരുടെ കുട്ടികൾ നേടിയ ശേഷികൾ അവതരിപ്പിക്കുന്നതിനുള്ള ജനകീയ വേദികൾ സംഘടിപ്പിക്കലാണ്  ഭാഷോത്സവം കൊണ്ട് വിഭാവന ചെയ്യുന്നത്.
   
പരിപാടികൾക്ക് എസ്.ആർ.ജി കൺവീനർ അബ്ദു റഷീദ് മാസ്റ്റർ, ജിഷി ടീച്ചർ, നിഖില ടീച്ചർ, സംഗീത ടീച്ചർ, രജിത്ര ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}