വേങ്ങര: ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി വേങ്ങര ടൗൺ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് ഊർജസംരക്ഷണ സാക്ഷരതായജ്ഞം തുടങ്ങി. വേങ്ങര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് പരിപാടി ഉദ്ഘാടനംചെയ്തു.
പ്രോഗ്രാം ഓഫീസർ വി.പി. ഷാനിബ, കെ.എസ്.ഇ.ബി. സബ് എൻജിനീയർ സുധീന്ദ്രൻ, അനുലക്ഷ്മി, ജിനിഷ, തുടങ്ങിയവർ പ്രസംഗിച്ചു.