നൂറിലധികം കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു

ഇരിങ്ങല്ലൂർ: പറപ്പൂർ പഞ്ചായത്ത്‌  ആറാം വാർഡിൽ ഗുണഭോക്ത പദ്ധതി പ്രകാരം വാർഡ് മെമ്പർ എ പി ഷാഹിദയുടെ നേതൃത്യത്തിൽ വനിതകൾക്കുള്ള മുട്ടക്കോഴി വിതരണം നടത്തി. വാർഡിലെ നൂറിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രകാരം മുട്ട കോഴി വിതരണം ചെയ്തു.

എ പി മൊയ്‌ദുട്ടിഹാജി, ഷാഹുൽ എംകെ, ഇഷ്‌ഹാഖ് സി കെ, സൈദലവി എ പി, സിദ്ദിഖ് എംപി, റഹൂഫ് ഒ പി, റാഷിദ്‌ എ കെ, സമീറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}