വേങ്ങര: ഇന്ന് തിങ്കളാഴ്ച (11-12-2023 ന്) വൈകുന്നേരം മഗ്‌രിബ് നമസ്കാരം ശേഷം വലിയോറ സൗഹൃദ വേദി (VSV) UAE ചാപ്റ്റർ ഗ്രൂപ്പിലെ സീനിയർ മെമ്പറായ അടക്കാപ്പുര ഉണ്ണിയാലുക്കൽ ബഷീറിന്റെ വീട്ടിൽ വെച്ച് പാണ്ടികശാല ഇ വി ഇസ്മായിൽ സഹായ സമിതി കമ്മിറ്റി ഭാരവാഹികൾക്ക് യു എ ഇ VSV വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സ്വരൂപ്പിച്ച 1,61,000/- രൂപയുടെ ചെക്ക് കൈമാറി.
VSV UAE ചാപ്റ്റർ പ്രതിനിധികളായ ബഷീർ ഉണ്ണിയാലുക്കൽ, അജ്മൽ ഇരുമ്പൻ അടക്കാപ്പുര , സുൽഫീക്കർ അലി , ഇസ്മായീൽ സഹായ സമിതി ഭാരവാഹികളായ ചെള്ളി കുഞ്ഞാവ, അബ്ദുൽ ലത്തീഫ് എന്ന ഇപ്പു എന്നിവർ സംബന്ധിച്ചു.