വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കുള്ള
സവിശേഷതിരിച്ചറിയൽ കാർഡ് (udid card) ബ്ലോക്ക് തല പ്രശ്നപരിഹാര അദാലത്ത് സംഘടിപ്പിച്ചു. വേങ്ങര കൂരിയാട് ബ്രീസ് ഗാർഡനിൽ വെച്ചു നടന്ന പരിപാടിയിൽ നൂറോളം ഗുണഭോക്താക്കൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി സഫീർ ബാബു, സഫിയ മലേക്കാരൻ, സുഹ് ജാബി ഇബ്രാഹീം, മെമ്പർമാരായ എ പി അസീസ്,പി കെ റഷീദ്, നാസർ പറപ്പൂർ, രാധാ രമേശ്, ജസീന പുതുപ്പറമ്പ്
എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ ജിഷോ ജയിംസ്, ബ്ലോക്ക് കോർഡിനേറ്റർമാരായ മർവ , അസ്കർ , റാഫി , സാജിദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.