മനുഷ്യാവകാശദിനം ആചരിച്ചു

കണ്ണമംഗലം: ഐഡിയൽ ഹയർസെക്കൻഡറി സ്കൂൾ ധർമഗിരിയിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനം ആചരിച്ചു. പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ കുറിച്ചും പൗരൻ എന്ന നിലയിൽ ഭരണഘടനയോട് പാലിക്കേണ്ട മര്യാദകളെ കുറിച്ചും  ഉത്ബോധിപ്പിച്ചുകൊണ്ട്  മുൻ ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ ഇസ്മായിൽ മാസ്റ്റർ വിദ്യാർത്ഥികളോട്  സംവദിച്ചു. 

സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിക്ക് വൈസ് പ്രിൻസിപ്പാൾ ഷബീബ് മാസ്റ്റർ സ്വാഗത ഭാഷണവും ഷഫീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. സുമയ്യ ടീച്ചർ, ഷമീം മാസ്റ്റർ, മിസ്അ ബ് മാസ്റ്റർ സ്കൂൾ മാനേജർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}