കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലേണിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: മലബാർ പോളിടെക്നിക് കോളേജ് കോട്ടക്കലിൽ കേംബ്രിഡ്ജ് സർവകലാശാലയുടെ ലേണിങ് സെന്റർ മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രസർക്കാറിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ലേണിങ് സെന്റർ ആരംഭിച്ചത്. 

വിദേശ രാജ്യങ്ങളിൽ ജോലി തേടി പോകുന്നവർക്ക്
ഐ. ഇ. എൽ. ടി. എസ്., ഒ. ഇ. ടി, തുടങ്ങിയ പരീക്ഷകൾക്ക് കേംബ്രിഡ്ജ് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ സ്ഥാപനത്തിനാണ് തുടക്കം കുറിച്ചത്. കോട്ടക്കൽ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി  സിപി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ വി. എം അൻവർ സാദത്ത് സ്വാഗതം പറഞ്ഞു. Cambridge University Assesment & Press DGM അജയ് ത്യാഗി, സ്റ്റേറ്റ് എൻഗേജ്മെന്റ് ഓഫീസർ നിഖിൽ ജോസ് എന്നിവർ മുഖ്യ അതിഥികളായി. 

ചടങ്ങിനു മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത.കെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.പി കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർ പാമ്പലത്ത് നജ്മ, പി എം എസ് എ വി എച്ച്എസ്എസ് ഹെഡ്മാസ്റ്റർ സാബു ഇസ്മായിൽ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോട്ടക്കൽ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ കുഞ്ഞലവി ഹാജി, ട്രസ്റ്റ്  ഡയറക്ടർ മെമ്പർമാരായ സി അബ്ദുൽ ഹമീദ്, അലി അഷ്റഫ്, അബൂബക്കർ മാസ്റ്റർ, ഇർഫാൻ, ബഷീർ കെ, മുഹമ്മദലി മാസ്റ്റർ എന്നിവർ സംവദിച്ചു. പരിപാടിക്ക് സിവിൽ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റ് മേധാവി ഉസ്മാൻ മുല്ലക്കോയ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}