വേങ്ങര: 'തണലറ്റവർക്ക് തുണയാവുക' എന്ന ശീർഷകത്തിൽ എസ്. വൈ.എസ് വേങ്ങര സോൺ കമ്മിറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഭക്ഷണവിതരണം നടത്തി. സൈക്യാട്രിക് ഒ. പി യിലെ നൂറിലേറെ രോഗികൾക്കാണ് ഉച്ചഭക്ഷണം വിതരണം നടത്തിയത്.
സയ്യിദ് അലവി അൽ ബുഖാരി, സലൂബ് സഅദി, ശംസുദ്ധീൻ പൂക്കുത്ത്, നസീർ സഖാഫി കോട്ടുമല,എ കെ അഫ്സൽ, ഹുസൈൻ ബുഖാരി, ഉമർ എം , സാലിം ചേറൂർ, റിയാസ് സൈനി എന്നിവർ നേതൃത്വം നൽകി.