വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനെട്ടാം വാർഡ് കെ പി എം ബസാർ കോൺഗ്രസ് കമ്മിറ്റി രൂപീകരണവും കൊടികാൽ സ്ഥാപിക്കൽ ഉദ്ഘാടനവും നടത്തി. കെ പി എം ബസാർ വാർഡ് കോൺഗ്രസ് പ്രസിഡന്റ് വേണുഗോപാലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വാഹിദ് വേങ്ങര സ്വാഗതം പറഞ്ഞു. സഫീർ ബാബു മുഖ്യ പ്രഭാഷണം നടത്തി.
വേണു ഗോപാലൻ, സമദ് പി കെ, ലത്തീഫ് പി കെ എന്ന ഇപ്പു, ബീരാൻ കുട്ടി, അസീസ് കരുമ്പിൽ, സോഷ്യൽ അസീസ് ഹാജി, കുഞ്ഞിപ്പ, ബാലൻ പൈങ്ങാടൻ, ഇസ്മായിൽ കോട്ടേകാട്ട്, റസീം പി കെ, രവി പറമ്പൻ, കെ എസ്, സുബ്രു, അബ്ദു തേലപുറത്ത്, ജബ്ബാർ, സുകുമാരൻ കാളങ്ങാട്ട്, ഹരിദാസ്, സുധീഷ് പാണ്ടികശാല, ബാബു അന്തംവീട്ടിൽ, അജ്മൽ, ഗോപാലൻ വയലിൽ, മുഹമ്മദ് കുട്ടി മടപള്ളി, അലവി ചെരിച്ചി എന്നിവർ പങ്കെടുത്തു. ഇസ്മായിൽ കൊട്ടേകാട്ട് നന്ദിയും പറഞ്ഞു.