വേങ്ങര: അച്ചനമ്പലം അങ്ങാടിയുടെ മനോഹരമായ പെയിന്റിംഗാണ് ഇത്തവണ വരച്ചത്. ഒറ്റനോട്ടത്തിൽ ഫോട്ടോ ആണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അതിസൂക്ഷ്മതയോടെയാണ് ഓരോ വസ്തുക്കളും ചിത്രീകരിച്ചിരിക്കുന്നത്.
എ ഫോർ വലിപ്പമുള്ള ഈ പെയിന്റിംഗ് നാൽപ്പത് മണിക്കൂർ സമയമെടുത്താണ് വരച്ചത്.
ചിത്രകലയ്ക്ക് പുറമേ ക്ലേ മോഡലിംഗിലും കരകൗശല നിർമ്മിതികളിലും ശ്രദ്ധേയനാണ് എം.വി.എസ്.
മാമ്പഴം എന്ന കവിതയ്ക്ക് ഇദ്ദേഹം ഒരുക്കിയ കളിമൺ ശില്പാവിഷ്കാരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മുല്ലപ്പൂ ചൂടി നിൽക്കുന്ന അതീവ സുന്ദരിയായ മലയാളിമങ്കയുടെ കളിമൺ ശില്പവും ജനശ്രദ്ധ നേടിയിരുന്നു. ഭൂഗോളമേന്തിയ മാലാഖ, സങ്കല്പ വധു, വിദ്യാർത്ഥിനി, അധ്യാപിക, മാസ്ക് ധരിച്ച മഹാബലി എന്നിവയാണ് എം.വി.എസ് കണ്ണമംഗലത്തിന്റെ ശ്രദ്ധേയമായ മറ്റു കളിമൺ നിർമ്മിതികൾ.
പരിമിതമായ ജീവിത സാഹചര്യങ്ങളിലും ചിത്ര-ശില്പ കലാരംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താൻ ഇദ്ദേഹത്തിന് സാധിച്ചു.
ചിത്രകലാധ്യാപകൻകൂടിയായ എം.വി.എസ് കണ്ണമംഗലം - മേമാട്ടുപാറ സ്വദേശിയാണ്.