വേങ്ങര: ഞങ്ങൾക്കും ജീവിക്കണം, വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുക എഫ് ഐ ടി യു സംസ്ഥാന കാമ്പയിന്റെ ഭാഗമായി വിവിധ യൂണിയനുകളുടെ യൂണിറ്റ് സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വേങ്ങരയിലും വഴിയോരക്കച്ചവട ക്ഷേമസമിതി (FlTU)യൂണിറ്റ് സമ്മേളനം നടത്തി. സമ്മേളനം എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു.
മഴയും വെയിലും വകവെക്കാതെ ഉപജീവനത്തിനായി തെരുവോരത്തിരുന്ന് ചെറിയ കച്ചവടം ചെയ്തു മറ്റു മാർഗങ്ങളില്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്ന പാവപ്പെട്ട പട്ടിണി പാവങ്ങളെ പുനരധിവസിപ്പിക്കുകയല്ലാതെ പുറന്തള്ളാൻ അനുവദിക്കില്ല, വേങ്ങര പഞ്ചായത്ത് ഭരണസമിതിയും സ്വകാര്യ വ്യക്തിയും കുത്തക മുതലാളിയും കൂടി മുതലാളിയുടെ പറമ്പിലേക്ക് ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് തള്ളാനാണ് തീരുമാനമെങ്കിൽ സമ്മതിക്കില്ല ശക്തമായി നേരിടും എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ പറഞ്ഞു.
പരീക്കുട്ടി വേങ്ങര സ്വാഗതം പറഞ്ഞു. സി കുട്ടി മോൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനെ എഫ് ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം കെ അലവി നിയന്ത്രിച്ചു.
തെരുവ് കച്ചവടക്കാരെ സംരക്ഷിക്കാൻ നിയമമുള്ളപ്പോൾ തന്നെ കുത്തക മുതലാളിയും ഭരണസമിതിയും ഒത്തു കളിച്ച് പറമ്പിലേക്ക് അവരെ നീക്കി ആളൊന്നിന് ദിവസം 200 രൂപ നിശ്ചയിച്ച് വാടകയും വാങ്ങി മുതലാളിക്കും കൂട്ടർക്കും ലാഭം ഉണ്ടാക്കാൻ വേണ്ടി പോലീസിനെ ഉപയോഗിച്ച് പറമ്പിലേക്ക് നീക്കിയാൽ വാടക കൊടുത്തു കച്ചവടം ചെയ്യുന്നവർക്ക് വഴിയോരക്കച്ചവടക്കാരുടെ ആനുകൂല്യവും പരിഗണനയും കിട്ടാതെ പുറന്തള്ളപ്പെടും. സമ്മതിക്കില്ലഞങ്ങൾ മുഴുവൻ വഴിയോരക്കച്ചവടക്കാരും ഒരുമിച്ചുള്ള വൻ പ്രതിഷേധത്തിന് ഇടവരുന്ന ഈ ഒഴിപ്പിക്കൽ നിന്ന് ഭരണസമിതി പിന്മാറണം എം.കെ. അലവി എഫ് ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പറഞ്ഞു.