വേങ്ങര: അംബേദ്ക്കർ നാഷണൽ ഗെയിംസ് ടൂർണ്ണമെന്റിൽ കിക്ക് ബോക്സിംങ്ങ് അണ്ടർ 60 അണ്ടർ കെ ജി ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ഒതുക്കുങ്ങൽ ചെറുക്കുന്ന സ്വദേശി മുഹമ്മദ് നിഹാലിനെ വേങ്ങര ചങ്ങായിക്കുട്ടം (പഴയ കാല ഡ്രൈവേഴ്സ്) വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു.
ചടങ്ങിൽ ചങ്ങായിക്കുട്ടം ഭാരവാഹികളായ അസീസ് എ കെ വരദൻ, എ കെ ഉമ്മർ കുറ്റാളൂർ, കോമു കുട്ടി എം
മജീദ് പി, ഹംസ കെ കെ, അസീസ് പറങ്ങോടത്ത്, ഉമ്മർ എൻ കെ, സൈതലവി എം, മജീദ് എ കെ എന്നിവർ പങ്കെടുത്തു.