വേങ്ങര: എസ് വൈ എസ് വേങ്ങര സർക്കിളും നിഅ്മത്ത് യൂനാനി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും വേങ്ങര സാന്ത്വനം പാലിയേറ്റീവ് കെയർ & ഫിസിയോതെറാപ്പി സെന്ററിൽ വെച്ച് നടന്നു. കെ അബ്ദുൽ ലത്തീഫ് നിസാമിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എസ് വൈ എസ് വേങ്ങര സോൺ ജനറൽ സെക്രട്ടറി കെ അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു.
ഡോക്ടർ മുഹമ്മദ് ജുനൈദ്, എസ്. വൈ. എസ് വേങ്ങര സോൺ നേതാക്കളായ പി. ഷംസുദ്ദീൻ, കെ ടി ഷാഹുൽഹമീദ്,എ സുഹൈൽ സഖാഫി എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഷബീർ എൻ.ടി സ്വാഗതവും കെ.മൂസ ഹിശാമി നന്ദിയും പറഞ്ഞു.