കോട്ടക്കൽ: ഒപ്പനയുടെ വേദിയിൽ കോട്ടൂർ എ.കെ.എം. സ്‌കൂളിന്റെ ആധിപത്യം. ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടിയാണ് അവർ മേൽക്കൈ നേടിയത്. ഖദീജാബീവിയെപ്പറ്റിയുള്ള വരികൾ പാടിയാണ് കോട്ടൂർ സംഘം കളിച്ചത്. ഷിഹാബ് വില്ലൂരാണ് പരിശീലകൻ.
യു.പി. വിഭാഗത്തിന്റെ മണവാട്ടി ഫെല്ലാ ഫാത്തിമയായിരുന്നു. ക്യാപ്റ്റൻ ഫാത്തിമ സൻഹയും. ഹൈസ്‌കൂൾ വിഭാഗത്തിൽ റുഷ്ദ റഷീദും സംഘവുമാണ് വിജയം കൈവരിച്ചത്.