എ ആർ നഗർ: കേരള സർക്കാർ നിരന്തരം മേഹന വാക്താനങ്ങൾ നൽകി പ്രവാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണന്നും വാക്താനങ്ങളല്ലാതെ പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ സർക്കാർ ഗൗരവ പൂർവ്വം പരിഗണിക്കാൻ തയ്യാറാവണമെന്നും കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. കൊളപ്പുറം ആസാദ് ഭവനിൽ സംഘടിപ്പിച്ച അബ്ദുറഹിമാൻ നഗർ മണ്ഡലം പ്രവാസി കേൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. സി സി മുഹമ്മദ് ബാവ അധ്യക്ഷനായി.
മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമെ അവിടെത്തെ കാർഗോയിൽ നിന്നും ബോഡി റിലീസ് ചെയ്യുവാൻ കഴിയുകയുള്ളൂ എന്ന പുതിയ നിയമം കൊണ്ട് മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ ഒരു പാട് കാല താമസം വരും എന്നതിന് പുറമെ ഇങ്ങനെ മാറി മാറി വരുന്ന നിയമങ്ങൾ മൂലം ഗൾഫ് രാജ്യങ്ങളിൽ മൃതദേഹങ്ങൾ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാവുമെന്നും ഈ നിമയം ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി കെ കുഞ്ഞു ഹാജി ആവശ്യപ്പെട്ടു.
ഡിസംബർ ഒമ്പതിന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന പ്രവാസി കോൺഗ്രസ് ജില്ലാ കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരുമാനിച്ചു. എ ആർ നഗർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, നിയോജക മണ്ഡലം ദാരവാഹികളായ മുരളി വേങ്ങര, ഫൈസൽ പി പി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഹുസൈൻ ഹാജി പി സി, മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ കെ, എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ ഹസ്സൻ പി കെ സ്വാഗതവും സക്കീർ ഹാജി നന്ദിയും പറഞ്ഞു.