വേങ്ങര: ജെ സി ഐ വേങ്ങര ടൗണിന്റെ എട്ടാമത്തെ ഇൻസ്റ്റാളേഷന്റെ മുന്നോടിയായി തിരഞ്ഞെടുത്ത അംഗങ്ങൾക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. വേങ്ങര വഫ ഹാളിൽ നടന്ന പരിശീലനത്തിന് സോൺ ട്രൈനെർ ജെ എഫ് എം ധനരാജ് പി നേതൃത്വം നൽകി. പ്രസിഡന്റ് ജെ എഫ് എം മുഹമ്മദ് അഫ്‌സൽ അധ്യക്ഷത വഹിച്ചു.
കണ്ണമംഗലം പഞ്ചായത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജെ സി മുഹമ്മദ് അനഫിനെ ആദരിച്ചു. മുൻ പ്രസിഡന്റ് ജെ എഫ് എം മുഹമ്മദ് ഷാഫി സംസാരിച്ചു.
പുതിയ പ്രസിഡന്റ് ആയി അധികാരമേൽക്കുന്ന ജെ സി സുഫൈൽ പാക്കട വിവധ വകുപ്പുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. ജെ സി ഷൗക്കത്ത് കൂരിയാട് സ്വാഗതവും ജെ സി ഹുസ്സൈൻ നന്ദിയും പറഞ്ഞു.