വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വടംവലി മത്സരത്തിൽ ഇത്തവണയും GASC ഗാന്ധിക്കുന്ന് ജേതാക്കളായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ പഞ്ചായത്ത് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ കണ്ണമംഗലം പഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തിയാണ് വേങ്ങര പഞ്ചായത്തിന് വേണ്ടി GASC ഗാന്ധിക്കുന്ന് ജേതാക്കളായത്.
വിജയികളായ GASC വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിതീകരിച്ച് ജില്ലയിൽ മത്സരിക്കും. വിജയികൾക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ട്രോഫിയും സർട്ടിഫിക്കറ്റുകളും കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മെമ്പർമാർ പങ്കെടുത്തു.