വേങ്ങര: ബ്ലോക്ക് പരിധിയിലെ ആരോഗ്യ പ്രവർത്തകർക്ക് സെക്കണ്ടറി പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം നൽകി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ. ജസീനാ ബി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ കെ. അബ്ദുൾ മജീദ്, നഴ്സിംഗ് സൂപ്പർവൈസർ തങ്ക എന്നിവർ സംസാരിച്ചു.
ഡോ.മുഹമ്മദ് കുട്ടി, സി.എച്ച്. നിയാസ് ബാബു, സാരിജ എന്നിവർ ക്ലാസെടുത്തു. ആനി ഡി സ്വാഗതവും ഷമീമ നന്ദിയും പറഞ്ഞു.