ഒതുക്കുങ്ങൽ: വിദ്യാലയചുമരുകളിൽ ലഹരിക്കെതിരേ ചിത്രങ്ങളൊരുക്കി വിദ്യാർഥികൾ. ഒതുക്കുങ്ങൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥികളാണ് ലഹരിക്കെതിരേ സ്കൂളിലെ വിദ്യാർഥികളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമർചിത്രങ്ങൾ വരച്ചത്.
ഫായിദ, ഷഹബാസ്, നിവേദിത, അർച്ചന എന്നീ വിദ്യാർഥികൾ ബ്രഷും പെയിന്റുമായി മുന്നിൽ നിന്നു. ലഹരിവിരുദ്ധ കോ-ഓർഡിനേറ്റർ പി.സി. ബിന്ദു, ചിത്രകലാധ്യാപകൻ എൻ.വി. ലിബേഷ് എന്നിവർ നേതൃത്വം നൽകി.