വേങ്ങര: വേങ്ങര പഞ്ചായത്തിലേക്ക് വിട്ട് കിട്ടിയ "കുറുകുള"ത്തിന്റെ ആധാര കൈമാറ്റം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പന്ത്രണ്ടാം വാർഡ് മെമ്പർ നജ്മുന്നിസ മുഹമ്മദ് സാദിഖിൽ നിന്ന് ഏറ്റ് വാങ്ങി
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന് കൈമാറി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ, വേങ്ങര ഡിവിഷൻ ബ്ലോക്ക് മെമ്പർ അസീസ് പി, വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലീം, മെമ്പർമാരായ സി പി ഖാദർ, റഫീഖ് മൊയ്തീൻ, യൂസുഫലി വലിയോറ, മടപ്പള്ളി മജീദ്, ടി ടി കരീം, ഉമ്മർകോയ എന്നിവരും മങ്കട മുസ്തഫ ,ടി വി ഇഖ്ബാൽ, മജീദ് കെ കെ, ജാബിർ ടി വി, വ്യാപാരി വ്യവസായി നേതാവ് അസീസ് ഹാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.