വേങ്ങര: വലിയോറ റൈഞ്ച് സുന്നീ ജംഇയത്തുല്‍ മുഅല്ലിമീന്‍ മദ്റസ കലോത്സവം വലിയോറ പരപ്പില്‍പാറയില്‍ സമാപിച്ചു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ മുസ്ലിയാര്‍ പെരുമണ്ണ അധ്യക്ഷത വഹിച്ചു.
കുഞിമുഹമ്മദ് സഖാഫി പൊന്മള, വി വി സൈതലവി ഹാജി എന്നിവർ പ്രസംഗിച്ചു.
മത്സരങ്ങളില്‍ അൽ മദ്റസതു സ്സുന്നിയ്യ അടക്കാപുര ഒന്നും റുശ്ദുൽ വിൽദാൻ
മദ്രസ പുത്തനങ്ങാടി രണ്ടും, മനശഉൽ ഉലൂം മദ്രസ പാണ്ടികശാല മൂന്നും സ്ഥാനങ്ങള്‍ നേടി. സർഗ പ്രതിഭയായി അടക്കാപുര അൽമദ്‌റസതു സുന്നിയ്യയിലെ കെവി മുനവ്വറിനെയും
കലാപ്രതിഭയായി കാളികടവ് സിറാജുൽ ഉലൂം മദ്രസയിലെ
ബിലാൽ അഹ്മദും തെരെഞ്ഞെടുക്കപ്പെട്ടു.