ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ആറാംജന്മദിനമാചരിച്ചു

എ.ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ആറാം ജന്മദിനമാചരിച്ച് അനുസ്മരണ സദസ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷനായി, മുൻ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ,പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, മുസ്തഫ പുള്ളിശ്ശേരി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫിർദൗസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായിട്ടുള്ള മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ.കെ.മജീദ് പുളക്കൽ, സുരേഷ് മമ്പുറം, രാജൻ വാക്കയിൽ, അനി പുൽത്തടത്തിൽ എന്നിവർ സംസാരിച്ചു. 

സ്വാതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അധ്യക്ഷയും, ചേരിചേരാ രാഷ്ട്ര സമിതി ചെയർപേഴ്സണുമായിരുന്നു ഇന്ദിരാ പ്രിയദർശിനി. ഇന്ദിര ലോകത്തിന് വലിയ സംഭാവനയാണ് നൽകിയതെന്നും ഇന്ന് കാണുന്ന ഒട്ടനവധി വികസന പ്രവർത്തനങ്ങളിലും ഇന്ദിരയുടെ പങ്ക് വലുതാണന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അപിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}