വേങ്ങര: കേരള പിറവി ദിനത്തില്‍ വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യ സദസ് നടത്തി. പ്രിന്‍സിപ്പാള്‍ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. എം ഖമറുദ്ദീന്‍ ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി.
വൈസ് പ്രിന്‍സിപ്പാള്‍ പി പി ഷീലാദാസ്, പി സിറാജുദ്ദീന്‍, കെ സിന്ധു, വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളായ ഇ കെ ഷാനിഫ്, എം നദീറ, പി കെ സൗദാബി, പി മുഹമ്മദ് ഇര്‍ഫാന്‍, സി ടി ഫാത്ത്വിമ അസലി, പി പി റശീദ എന്നിവർ നേതൃത്വം നല്‍കി.