വേങ്ങര: മദ്റസയിലെ "ദുറൂസുൽ ഇഹ്സാൻ" പുസ്തകത്തിലെ " അൽ മകാസിബു" എന്ന പാഠത്തിന്റെ ഭാഗമായി കൃഷിയിറക്കി നൂറ് മേനി വിളവെടുത്ത് മദ്റസ വിദ്യാർത്ഥികൾ.വേങ്ങര കണ്ണമംഗലം വാളക്കുട തടത്തിൽ പുറായ മമ്പഉൽ ഉലൂം മദ്റസയിലെ ഉസ്താദുമാരും വിദ്യാർത്ഥികളുമാണ് എസ് കെ എസ് ബി വി യുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ കർഷകൻ പുള്ളാട്ട് അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ മാതൃകാ പരമായ പ്രവർത്തനം കാഴ്ചവച്ചത്.
തൊഴിലിനെയും കൃഷിയേയും പറ്റിപറയുന്ന " അൽ മകാസിബു "എന്ന പാഠം എടുക്കുമ്പോൾ ഉസ്താദും കുട്ടികളും ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കിയാലോ എന്ന് ആലോചിക്കുകയായിരുന്നു. കമ്മറ്റി ഭാരവാഹികളും മഹല്ല് നിവാസികളും ചെറുപ്പക്കാരും ഒത്തൊരുമിച്ചപ്പോൾ പദ്ധതി വൻ വിജയമായി. മഹല്ല് ഖത്തീബ് ഹസൻ ദാരിമിയുടെ നേതൃത്വത്തിൽ കമ്മറ്റി ഭാരവാഹികളും വിദ്യാർത്ഥികളും വിളവെടുപ്പ് ഉത്സവമാക്കി. നസ്വീർ നിസാമി ഒഴുകൂർ അദ്ധ്യക്ഷനായി.
ഇബ്റാഹീംഹാജിപുള്ളാട്ട്, കുഞ്ഞിമൊയ്തീൻ കുട്ടി കാമ്പറൻ,പാമങ്ങാടൻമുഹമ്മദ്,പൂങ്ങാടൻകുഞ്ഞാപ്പുട്ടി,ഖാസിംമുസ് ലിയാർ,കബീർദാരിമി പുതിയത്ത്പുറായ,റാഷിദ് ഫൈസിപടപ്പറമ്പ്,തറിയിൽ ഇർഷാദ്,എസ് കെ എസ് ബി വി പ്രതിനിധികളായ ആദിൽമണ്ണത്ത്,കാമ്പറൻ നിഹാൽ,മിൻഹാജ് കെ കെ,ദിൽഷാദ്പാമങ്ങാടൻ, അൽദിൻചുള്ളിയിൽ എന്നിവർ പങ്കെടുത്തു.