വേങ്ങര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക്തല മാലിന്യ മുക്ത ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീർ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ മാലിന്യ സംസ്കരണം ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഹരിത സഭകൾ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളെ യോഗം അഭിനന്ദിച്ചു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനകീയ ഹരിത ഓഡിറ്റും
ശുചിത്വ സഭകളും ക്യാമ്പയിന്റെ ഭാഗമായി നടത്താനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ നടത്താനും തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലിയാഖത്ത് അലി (എ.ആർ നഗർ ), യു എം ഹംസ, (കണ്ണമംഗലം), അംജദ ജാസ്മിൻ പറപ്പൂർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ
ദിൽഷ, ഷജിന, കാർത്തിക,
അനുവിന്ദ്, നോഡൽ ഓഫീസർമാർ,
ശുചിത്വ മിഷൻ ആർ പി ജുനൈദ്, RGSA ബ്ലോക്ക് കോർഡിനേറ്റർ ഷാഹിന എന്നിവർ സംസാരിച്ചു.