മാറാക്കര: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി-യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ ഭാഗമായി സംഘടിപ്പിച്ച "വിക്ടറി ഡേ" പ്രൗഢമായി. മാറാക്കര വി.വി.എം.എച്ച്.എസ്.എസിൽ നടന്ന മത്സരത്തിൽ എൽ.പി - യുപി ജനറൽ വിഭാഗം ഒന്നാം സ്ഥാനം, സംസ്കൃതോത്സവം രണ്ടാം സ്ഥാനം,യു.പി ഓവറോൾ രണ്ടാം സ്ഥാനം, എൽ.പി കലാമേള രണ്ടാം സ്ഥാനം , യു.പി. ജനറൽ മൂന്നാം സ്ഥാനം കൂടാതെ വിവിധ ഇനങ്ങളിലായി അമ്പതോളം "എ" ഗ്രേഡുകളും മാറാക്കര എ.യു.പി.സ്കൂൾ കരസ്ഥമാക്കി.
ബാന്റ് ട്രൂപ്പിന്റെ അകമ്പടിയോടെ കാടാമ്പുഴ അങ്ങാടിയിൽ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനത്തിന് പി.ടി.എ.പ്രസിഡണ്ട് മുഹമ്മദലി പള്ളിമാലിൽ,എം.ടി.എ പ്രസിഡണ്ട് ഷംല ബഷീർ,പി.ടി.എ ഭാരവാഹികളായ ഷാബു ചാരത്ത്, ഷൈജു.വി.പി, മുസ്തഫ.സി.വി,ആറ്റക്കോയ തങ്ങൾ, എൻ.ടി.അബ്ദു, റഷീദ്.പി.ടി, ബഷീർ.വി.ടി, പ്രധാനാധ്യാപിക ടി.വൃന്ദ,കെ.ബേബി പത്മജ,കെ.എസ്.സരസ്വതി തുടങ്ങിയ അധ്യാപകരും നേതൃത്വം നൽകി.