തിരൂരങ്ങാടി: കേരള മദ്യ നിരോധന സമിതി (564/ 11) തിരൂരങ്ങാടി താലൂക്ക് തലത്തിലുള്ള പതിനായിരം വിദ്യാർത്ഥി ഭവനങ്ങൾ സന്ദർശിച്ച് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് പ്രസിഡന്റ് പി.പി എ ബാവ നിർവ്വഹിച്ചു.
സംസ്ഥാന ഓർഗനൈസർ അസൈനാർ ഊരകം, ജില്ലാ പ്രസിഡന്റ് എ അബ്ദുറഷീദ്, മേഖലാ കോഡിനേറ്റർ ടി മുഹമ്മദ് റാഫി, ജനറൽ സെക്രട്ടറി മുസ്തഫ പറപ്പൂർ, ട്രഷറർ വേലായുധൻ മാസ്റ്റർ എം.പി, വൈ. പ്രസിഡന്റ് പി. മൊയ്തീൻ, സെക്രട്ടറിമാരായ യു ഹരിദാസൻ, എ അയ്യപ്പൻ, എൻ കെ മുഹഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.