എ ആർ നഗർ: പുരോഗമന കലാ സാഹിത്യ സംഘം എ ആർ നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78-ാം ചരമ ദിനത്തിൽ അനുസ്മരണയോഗം കുന്നുംപുറം അങ്ങാടിയിൽ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ ജോയിൻ്റ് സെക്രട്ടറി
സി. ജംഷീദ് അലി ഉദ്ഘാടനം ചെയ്തു.
ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ജീവിത സ്മരണകളിൽ നിന്നും ഇന്നത്തെ സമൂഹത്തിന് നിരവധി പാഠങ്ങൾ പഠിക്കാനുണ്ട് എന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചു. തികഞ്ഞ മത വിശ്വാസിയായി തുടരുമ്പോൾ തന്നെ ശക്തനായ മത നിരപേക്ഷ, വാദിയുമായിരുന്ന അബ്ദുറഹ്മാൻ സാഹിബിൻ്റെ മൂല്യ ബോധം ഫാസിസ്റ്റ് കാലത്തെ സമരങ്ങൾക്ക് കരുത്തായി മാറേണ്ടതുണ്ട് എന്ന് ഉദ്ഘാടകൻ പറഞ്ഞു.
യൂണിറ്റ് സെക്രട്ടറി മുഹമ്മദ് പുതുക്കുടി സ്വാഗതവും ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് മാസ്റ്റർ, അഹമ്മദ് മാസ്റ്റർ പാറമ്മൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ പി സമീർ, സി പി സലീം സംബന്ധിച്ചു. ഇബ്രാഹിം മൂഴിക്കൽ നന്ദി പറഞ്ഞു.