കൊളപ്പുറത്ത് സംസ്ഥാനപാത വെട്ടിമുറിച്ചതിൽ പ്രതിഷേധിച്ച് ബഹുജനറാലി നടത്തി

കൊളപ്പുറം: കൊണ്ടോട്ടി-പരപ്പനങ്ങാടി സംസ്ഥാനപാതയ്ക്കു കുറുകേയുള്ള ദേശീയപാതാ നിർമാണത്തിനെതിരേ കൊളപ്പുറത്ത് ബഹുജനറാലി. അശാസ്ത്രീയ നിർമാണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.

സ്ത്രീകളും വിദ്യാർഥികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത ദേശീയപാതയ്ക്ക് കുറുകെ കടക്കുന്നഭാഗത്തെ മേൽപ്പാലം 200 മീറ്റർ മാറി സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തി നിർമിച്ചതിലാണ് ജനങ്ങൾക്ക് പ്രതിഷേധം.

ഇതിനെതിരേ റോഡുപരോധമുൾപ്പെടെയുള്ള സമരംനടത്തിവന്ന ജനങ്ങൾക്ക് സർവീസ് റോഡിലൂടെ ഇരുവശത്തേക്കും പോകാനുള്ള സൗകര്യം ചെയ്യുമെന്ന് ദേശീയപാതാ അധികൃതർ നൽകിയ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്.

ഇതൊന്നും പാലിക്കാതെ ഇതുവഴി ഏർപ്പെടുത്തിയ താത്കാലിക സംവിധാനവും ഒഴിവാക്കി പണിതുടരാനുള്ള അധികൃതരുടെ നീക്കം കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞിരുന്നു. പഴയ സംസ്ഥാനപാത മുറിച്ചസ്ഥലത്ത് മേൽപ്പാലം നിർമിച്ചോ, സ്ഥലം ഏറ്റെടുത്ത് സർവീസ് റോഡിന്റെ വീതികൂട്ടിയോ പ്രശ്നം പരിഹരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. സഫീർ ബാബു, ശ്രീജാ സുനിൽ, പി.കെ. റഷീദ്, അബ്ദുറഷീദ് കൊണ്ടാണത്ത്, നാസർ മലയിൽ, മുസ്തഫ പുള്ളിശ്ശേരി, കാടേങ്ങൽ അബ്ദുൾ അസീസ് ഹാജി, കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, കല്ലൻ റിയാസ്, എം. നസീർ, അബ്ദുൾഗഫൂർ പുള്ളിശ്ശേരി തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}