ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്. എം. ഒ കോളേജിലെ ജീവനി മെന്റൽ വെൽ ബീയിങ്  പ്രോഗ്രാമിന്റെ സംയുക്തഭിമുഖ്യത്തിൽ ഒക്ടോബർ പത്തിന് നടത്തേണ്ടിയിരുന്ന ലോക മാനസികാരോഗ്യ ദിനം പരിപാടി നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ :കെ. അസീസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജിലെ ചരിത്ര വിഭാഗം മേധാവി എം. സലീന (കൗൺസിലിങ് സെൽ കോർഡിനേറ്റർ )ആശംസ അറിയിച്ചു. 

ലോക മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധ ചർച്ചകൾ നടത്താനായി ജില്ലാ കുട്ടികളുടെ സംരക്ഷണ വകുപ്പിലെ റഹ്മത്തുനീസ നേതൃത്വം നൽകി. ഇതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികളായ ആയിഷ റിദുവ, അനഘ, ശിഖ, അഫ്ന, ദിപിൻ, നജ എന്നിവർ ഈ വിഷയതിനെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 

കോളേജിലെ വിദ്യാർത്ഥികളായ അക്ഷയ്, സൽമാൻ, ബിനീഷ എന്നിവർ നന്ദി പറഞ്ഞു. മാനസികാരോഗ്യത്തെ കൂടുതൽ ആശയത്തിലേക്ക് കൊണ്ടുപോകാനായി കേരള സർക്കാരിന്റെ ജീവനി സൈക്കോളജിസ്റ് സുഹാന സഫ മനഃശാസ്ത്ര പരമായ പ്രവർത്തനങ്ങൾ നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}