അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 7 ന് രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൂത്ത് മണ്ഡലം ബ്ലോക്ക് പോഷക സംഘടനാ നേതാക്കളുടെയും ഭാരവാഹികളുടെയും കൺവെൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഹുസൈൻ ഹാജി പി സി , കെ.പി മൊയ്ദീൻ കുട്ടി, മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായിട്ടുള്ള മൊയ്ദീൻ കുട്ടി മാട്ടറ, ഷൈലജ പുനത്തിൽ, ഉബൈദ് വെട്ടിയാടൻ , അബൂബക്കർ കെ.കെ, സുരേഷ് മമ്പുറം, മജീദ് പൂളക്കൽ ,രാജൻ വാക്കയിൽ , എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ സക്കീർ ഹാജി സ്വാഗതവും ഹസ്സൻ പി കെ നന്ദിയും പറഞ്ഞു.