വേങ്ങര: അഹ്‌ലു സുന്ന താജുൽ ഉലമയുടെ വഴി എന്ന ശീർഷകത്തിൽ
എസ് വൈ എസ് വേങ്ങര സോൺ സംഘടിപ്പിച്ച പ്രവർത്തകർക്കുള്ള ഫിക്റ ആദർശ പഠന ക്യാമ്പ് വേങ്ങര വ്യാപാര ഭവനിൽ നടന്നു. എസ് വൈ എസ് സംസ്ഥാന ഉപാ അധ്യക്ഷൻ റഹ്മത്തുള്ള സഖാഫി എളമരം വിഷയമവതരിപ്പിച്ചു. എസ് വൈ എസ് ജില്ല ഓർഗനസിംഗ് സെക്രട്ടറി അബ്ദുൽ കരീം തങ്ങൾ തെയ്യാല പദ്ധതി പഠനം നിർവഹിച്ചു.
കെ പി യൂസുഫ് സഖാഫി കുറ്റാളൂർ സയ്യിദ് അലവി ബുഖാരി കെ അബ്ദു റഷീദ് കെ സി മുഹ് യദീൻ സഖാഫി എന്നിവർ പ്രസംഗിച്ചു.