വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മുതിർന്ന പൗരന്മാരുടെ കൊട്ടും
പാട്ടും ശ്രദ്ധേയമായി. വേങ്ങര
ഗ്രാമ പഞ്ചായത്ത് സായംപ്രഭ
ഹോമിന്റെ നേതൃത്വത്തിലാണ്
കൊട്ടും പാട്ടും എന്ന പേരിൽ
മുതിർന്ന പൗരന്മാരുടെ മേള
നടത്തിയത്. മേളയിൽ പഞ്ചായത്തിലെ 39
വയോജന ക്ലബ്ബുകളിൽ നിന്നാ
യി 100 ലധികം കലാകാരന്മാർ
വിവിധയിനങ്ങളിൽ പരിപാടി
അവതരിപ്പിച്ചു.
കോൽക്കളി, ഒപ്പന, നാടൻ
പാട്ട്, ഗാനമേള, കവിതാലാപ
നം, പദ്യം ചൊല്ലൽ, മാപ്പിളപ്പാ
ട്ട് ആലാപനം നടന്നു. ചടങ്ങ്
പ്രതിപക്ഷ ഉപനേതാവ് പി കെകുഞ്ഞാലിക്കുട്ടി ഉദ്ഘാടനം
ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ
സമീറ പുളിക്കൽ, ടി പി എം ബഷീർ, പഞ്ചായത്ത് വൈസ്
പ്രസിഡന്റ് ടി കെ കുഞി
മുഹമ്മദ്, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷന്മാരായ പി പി
സഫീർ ബാബു, എം സുഹിജാബി, ബ്ലോക്ക് അംഗം പറങ്ങോടത്ത്
അസീസ്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ സി പി ഹസീനാ ബാനു, എം ആരിഫ, സാമൂഹികനീതി ജില്ലാ ഓഫീസർ സി കെ ഷീബ മുംതാസ്, വേങ്ങര ഐസ് ഐ സുമേഷ്, വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ് എൻ ടി നാസർ, രാഷ്ട്രീയ
പാർട്ടി പ്രതിനിധികളായ പികെ അസുലു, പറമ്പിൽ ഖാദർ,
ടി വി ഇഖ്ബാൽ, കെ രാധാകൃ
ൻ, വ്യാപാരി നേതാക്കളായ പി അസീസ് ഹാജി, എംകെ സൈനുദ്ദീൻ ഹാജി, പഞ്ചായത്ത് സെക്രട്ടറി എം ഷൈലജ,
വയോജനക്ഷേമ കോ ഓഡിനേറ്റർ എ കെ ഇബ്റാഹീം എന്നിവർ പ്രസംഗിച്ചു.
മെന്റലിസ്റ്റ് കുന്നത്ത് മുഹമ്മദ് റാഫി മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. ക്ഷേമ
കാര്യ അധ്യക്ഷൻ എ കെ സലീം
സ്വാഗതവും ഐ സി ഡി എസ്
സൂപ്പർവൈസർ ടി ലുബ്ന നന്ദിയും പറഞ്ഞു.