ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന "പരിചാരകർക്കും വേണം പരിജ്ഞാനം " എന്ന സന്ദേശത്തിൽ നൂറുദിന രോഗി പരിചരണ ബോധവൽക്കരണ ക്യാമ്പയിൻ കടമ്പോട്ട് ഹംസ മാസ്റ്ററുടെ അധ്യക്ഷതയിൽ മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ.പി ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ സൊസൈറ്റി ഹോം കെയറിന് മുപ്പതിലേറെ വളണ്ടിയർമാരെ സംഭാവന ചെയ്ത ഒതുക്കുങ്ങൽ കോ- ഓപ്പറേറ്റീവ് കോളേജിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. സിദീഖ് സിത്താര, ആദം മാലിക് കുരുണിയൻ , ഷാജി ടി സി, അസൈൻ എം പി , ശശി എൻ പി, അനീസ് മൂച്ചിക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു. സജീദ് നടുത്തൊടി സ്വാഗതവും ഫൗലാദ് കാരി നന്ദിയും പറഞ്ഞു.