വികസന മുരടിപ്പിന് അറുതി വേണം: കുഞ്ഞാലിക്കുട്ടി

വേങ്ങര: കേരളത്തിലെ വികസന മുരടിപ്പിന് അറുതി വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് ദുർഭരണത്തിനെതിരെ യു.ഡി.എഫ് നടത്തുന്ന വിചാരണ സദസ്സിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സമയം മെനക്കെടുത്തുന്ന മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റെയും യാത്ര കൊണ്ട് സാധാരണക്കാരന് ഒരു ഗുണവുമില്ല. എത്രയും പെട്ടെ സർക്കാരിനെ താഴെ ഇറക്കാൻ കഴിയണം.ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 20 സീറ്റ് നേടാനായാൽ അതൊരു നേട്ടമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചെയർമാൻ പി.എ ചെറീത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി എ.പി.ഉണ്ണികൃഷ്ണൻ, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അസ് ലു, പി.കെ അലി അക്ബർ, ടി.മൊയ്തീൻ കുട്ടി, യു.ഡി.എഫ് നേതാക്കളായ എം.എം.കുട്ടി മൗലവി, കെ.എം കോയാമു, മൂസ്സ എടപ്പനാട്ട്, ഇ.കെ സുബൈർ മാസ്റ്റർ, കെ.പി അനസ്, മുസ്തഫ മങ്കട, പി.പി ആലിപ്പ, കെ.പി കുഞ്ഞാലൻകുട്ടി, ഇ കെ മുഹമ്മദലി, ചാക്കീരി ഹർഷൽ, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, കെ.കെ മൻസൂർ കോയ തങ്ങൾ,പുള്ളാട്ട് ഷംസു, റവാസ് ആട്ടീരി,എൻ.ടി അബ്ദുന്നാസർ, കാമ്പ്രൻ മജീദ് മാസ്റ്റർ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, സമീറ പുളിക്കൽ, ജുസൈറ മൻസൂർ, ജമീല, പൂച്ചേങ്ങൽ അലവി, ബ്ലോക്ക് പ്രസിഡൻ്റ് എം.ബെൻസീറ, ഗ്രാമ പ്രസിഡൻ്റുമാരായ  കെ.ലിയാക്കത്തലി,യു.എം ഹംസ, കെ.പി ഹസീനാ ഫസൽ, അംജദ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.

101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.കൺവെൻഷന് ശേഷം നവകേരള സദസ്സിനെതിരെ വേങ്ങര ടൗണിൽ പ്രതിഷേധ  പ്രകടനവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}