വഞ്ചന ദിനം ആചരിച്ചു

വേങ്ങര: കെ എസ് എസ് പി എ വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് വേങ്ങര സബ് ട്രഷറിക്ക് മുന്നിൽ പ്രധിഷേധ പ്രകടനവും വിശദീകരണവും നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട്‌ അരീക്കൻ മുഹമ്മദ് കുട്ടി അധ്യക്ഷംവഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടാനം ചെയ്‌തു.

ജില്ല കമ്മിറ്റി മെമ്പർ പി. കെ.ബീരാൻകുട്ടി, ചന്ദ്രശേഖരൻ മാസ്റ്റർ, കുഞ്ഞുമോയ്‌ദീൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി വേലായുധൻ കെ. പി സ്വാഗതവും എൻ. കെ നീലാണ്ടൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}