വേങ്ങര: സാമൂഹിക അസമത്വം ഇല്ലായ്മ ചെയ്യാൻ ജാതി സെൻസസ് നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നവംബർ 26ന് മലപ്പുറത്ത് നടക്കുന്ന വി പി സിംഗ് അനുസ്മരണവും സെമിനാറും വിജയിപ്പിക്കാൻ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ചെമ്പൻ ശിഹാബുദ്ധീൻ, കെ സി സൈദലവി, ഹനീഫ പാറയിൽ, പി മൊയ്തീൻകുട്ടി, ചോലക്കൻ അബൂബക്കർ മടപ്പള്ളി അബ്ദുൽ വഹാബ് ശശി കടവത്ത് പി ഐ മുഹമ്മദ് കുട്ടി സിദ്ദീഖ് കൊളപ്പുറം മുഹമ്മദ് ജംഷീർ അബ്ദുൽ ഹമീദ് ചെമ്പൻ മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ നീതി ജാതി സെൻസസ് നവംബർ 26 ഞായർ 2. 30 മലപ്പുറത്ത്. എംവി ശ്രേഷ് കുമാർ ആർജെഡി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് ജോർജ് മണികണ്ഠൻ കാട്ടാമ്പള്ളി എൻ അലി അബ്ദുള്ള കെ എസ് ഹംസ ചിത്ര നിലമ്പൂർ സബാഹ് പുൽപ്പറ്റ എന്നിവർ പങ്കെടുക്കും.