പാക്കടപ്പുറായയിൽ പാലിയേറ്റിവ് വോളണ്ടിയർ പരിശീലനം നടത്തി

വേങ്ങര: വേങ്ങര പെയ്ൻ & പാലിയേറ്റീവിന്റെ സബ് സെന്റർ പാക്കടപ്പുറായയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി പാക്കടപ്പുറായ ഐഡിയൽ ഹാളിൽ വെച്ച്നടന്ന വോളണ്ടിയർ പരിശീലന പരിപാടിക്ക് പ്രൊഫ. മൊയ്തീൻ തോട്ടശ്ശേരി നേതൃത്വം നൽകി. പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ്ബാവ ടി കെ സ്വാഗതം പറഞ്ഞു. 

സബ് സെന്റർ രൂപീകരണ ചർച്ചയിൽ ഇബ്രാഹിംകുട്ടി മാസ്റ്റർ, കുഞ്ഞാലി മാസ്റ്റർ, എ.പി അബൂബക്കർ, കെകെ ഗോപാലൻ, പി.പി നാരായണൻ, അഷ്റഫ് പാലേരി എന്നിവർ സംസാരിച്ചു. 

സബ് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇബ്രാഹിംകുട്ടി മാസ്റ്റർ ചെയർമാനും, കുഞ്ഞാലി മാസ്റ്റർ കോഡിനേറ്ററുമായി കമ്മറ്റി രൂപീകരിച്ചു. ട്രഷറർ മാളിയേക്കൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}